GALLERY SOUVENIR CONTACT ABOUT

കുറ്റിപ്പുറം കെ.എം.സി.സി.

മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ കുറ്റിപ്പുറം പ്രദേശത്തെ അഞ്ചോളം വാർഡുകളിലായി വ്യാപിച്ചിരിക്കുന്ന പ്രവാസികളെയും നാട്ടുകാരെയും ഒരു മനസ്സായി ഒരു ദിശയിൽ ഒന്നിപ്പിച്ച ശക്തമായ കൂട്ടായ്മയാണ് കുറ്റിപ്പുറം കെ.എം.സി.സി. കഴിഞ്ഞ പത്തു വർഷങ്ങളായി സേവനത്തിന്റെയും സഹകരണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഉദാഹരണമായി ഈ സംഘടന നിലകൊള്ളുന്നു.

ഒരു പതിറ്റാണ്ട് പിന്നിട്ട് കുറ്റിപ്പുറം കെഎംസിസി

സേവനത്തിന്റെ ദശാബ്ദ യാത്ര..!

നാട്ടിലും പ്രവാസലോകത്തും ഒരുപോലെ കരുതലോടെ കൈത്താങ്ങാവുന്ന നിരവധി മനുഷ്യസ്നേഹ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷങ്ങളിലായി കുറ്റിപ്പുറം കെഎംസിസി നടപ്പാക്കി വരുന്നത്. രോഗബാധിതരായ സഹോദരങ്ങൾക്കായി “ഷിഫാഉഹു റഹ്മ” പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായവും മാനസിക ആശ്വാസവും ഉറപ്പാക്കി. വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി “വിദ്യാഭ്യാസ അവാർഡ്” പദ്ധതിയിലൂടെ അവരെ അംഗീകരിക്കുകയും പ്രചോദനം നൽകുകയും ചെയ്തു.അതുപോലെ തന്നെ ശുദ്ധജല ലഭ്യത ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്ന ബോധ്യത്തോടെ “ജലധാര കുടിവെള്ള പദ്ധതി” മുഖേന കുടിവെള്ള സുരക്ഷ ഉറപ്പാക്കി. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ സംഘടന നിർണായക പങ്കുവഹിച്ചു. ഈ പദ്ധതികളിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന സേവനങ്ങളാണ് കുറ്റിപ്പുറം കെഎംസിസി മുന്നോട്ട് കൊണ്ടുപോയത്. പത്ത് വർഷം പിന്നിട്ട ഈ സേവനയാത്ര “സേവനമാണ് മഹത്തായ ആരാധന” എന്ന ഉജ്ജ്വല സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, കരുണയും സഹകരണവും സാമൂഹിക ഉത്തരവാദിത്വവും അടയാളമാക്കി ഭാവിയിലേക്കും ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Facebook

സാംസ്കാരിക പരിപാടികൾ

അംഗങ്ങളുടെ വൈവിധ്യമാർന്ന കഴിവുകളും സൃഷ്ടിപരമായ പ്രതിഭകളും കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനായി കുറ്റിപ്പുറം കെഎംസിസി നിരന്തരമായി വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ക്വിസ് മത്സരങ്ങൾ, പാട്ട് മത്സരങ്ങൾ, മൈലാഞ്ചി മത്സരങ്ങൾ, ചിത്രരചന, ഉപന്യാസ രചന എന്നിവയിലൂടെ മെമ്പർമാരുടെയും അവരുടെ കുടുംബത്തിന്റെയും കലാപരവും ബൗദ്ധികവുമായ കഴിവുകൾക്ക് വേദി ഒരുക്കുന്നു.ഇതോടൊപ്പം സാമൂഹിക ബോധവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വിഷയാധിഷ്ഠിത ചർച്ചകളും കലാസന്ധ്യകളും സംഘടിപ്പിക്കുന്നു. ആത്മീയ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മീയ പ്രസംഗങ്ങൾ, ഖുർആൻ പാരായണ മത്സരങ്ങൾ, പ്രാർത്ഥനാസദസ്സുകൾ എന്നിവ ക്രമീകരിച്ച് അംഗങ്ങളിലുടനീളം ആത്മീയ വളർച്ചയും പരസ്പര സഹകരണവും സഹോദരത്വവും കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള സാംസ്കാരിക-ആത്മീയ പ്രവർത്തനങ്ങൾ മുഖേന അംഗങ്ങളിൽ ആത്മവിശ്വാസവും നേതൃത്വ ഗുണങ്ങളും വളർത്തുകയും, സംഘടനയുടെ സാമൂഹിക ഐക്യവും മൂല്യബോധവും കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നതിൽ കുറ്റിപ്പുറം കെഎംസിസി ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.

Whatsap

സാമൂഹ്യ സുരക്ഷയും ആരോഗ്യം

സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി കുറ്റിപ്പുറം കെഎംസിസി കഴിഞ്ഞ പത്ത് വർഷങ്ങളിലായി നിരന്തരവും സമർപ്പിതവുമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. പള്ളികളിലും മദ്രസ്സകളിലും ആശുപത്രികളിലുമായി വാട്ടർ കൂളറുകൾ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സംഘടന പ്രത്യേക പ്രാധാന്യം നൽകി. പൊതുജനങ്ങളുടെ യാത്രാസുരക്ഷ വർധിപ്പിക്കുന്നതിനായി പ്രധാന വഴികളിൽ റോഡ് മിറർ ബോർഡുകളും ആവശ്യമായ സൂചനാഫലകങ്ങളും സ്ഥാപിച്ചു. സമൂഹത്തിന്റെ ഭാവിയായ കുട്ടികളെ സംരക്ഷിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഭിക്ഷാടന മാഫിയക്കെതിരെ വ്യാപകമായ ബോധവൽക്കരണ ക്യാമ്പയിനുകളും നടത്തി. കൂടാതെ യുവതലമുറയെ ലക്ഷ്യമാക്കി മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ശക്തമായ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ച് സാമൂഹിക ഉത്തരവാദിത്വത്തിന്റെ മാതൃകയായി കുറ്റിപ്പുറം കെഎംസിസി ഇന്നും സമൂഹത്തിന്റെ സമഗ്രക്ഷേമം ലക്ഷ്യമാക്കി വിവിധ സാമൂഹ്യ-സാംസ്കാരിക-മാനവിക പദ്ധതികളുമായി നിരന്തരമായി പ്രവർത്തിച്ചു വരികയാണ്

Instagram