വിദ്യാഭ്യാസ അവാർഡ്

നാടിൻ്റെ നവോന്മേഷത്തിനും തലമുറകളുടെ ഭാവിക്കുമായി കുറ്റിപ്പുറം കെ.എം.സി.സി. 2015 ൽ വിതച്ച സ്വപ്‌നത്തിൻ്റെ വിത്തായിരുന്നു വിദ്യാഭ്യാസ അവാർഡ് വിതരണം. അറിവിന്റെ വിളക്കുകൾ കൂടുതൽ പ്രകാശമേകട്ടെയെന്നാഗ്രഹിച്ച് ആരംഭിച്ച ഈ സംരംഭം വിദ്യാർത്ഥികളുടെ വിജയം ഒരു വ്യക്തിയുടെ വിജയമല്ല അത് നാടിൻറെ സമ്പത്താണെന്ന് ഓർമ്മിപ്പിച്ചു. നമ്മടെ നാടിൻറെ അഭിമാനായ പ്രിയപ്പെട്ട എം.പി. അബ്ദുസമദ് സമദാനി സാഹിബിന്റെ മഹത്വ കരങ്ങളാൽ തുടക്കം കുറിച്ച കുറ്റിപ്പുറത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരിക്കലും മായാത്തൊരു പേജായി പതിഞ്ഞിരിക്കുന്നു. ആ തുടക്കം ഇന്നും അക്ഷയ ദീപം പോലെ തെളിഞ്ഞു നിൽക്കുന്നു. ഓരോ വർഷവും പുനർജന്മം കൊള്ളുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം, അനേകം വിദ്യാർത്ഥികളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പ്രകാശം തീർക്കുകയും അറിവിന്റെ പുതിയ വഴികളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. പൊന്നിൻ പുതുവിത്തായി വിതച്ച ആ ദിനത്തിൻ്റെ ഓർമകൾ ഇന്നും നമ്മുടെ മനസ്സുകളിൽ പ്രതീക്ഷയുടെ പുതു നിറങ്ങൾ വിതറിയുകൊണ്ടിരിക്കുന്നു.

Award Ceremony Image
2015-ലെ ആദ്യ അവാർഡ് ചടങ്ങിന് ശേഷം ജേതാക്കളും നേതാക്കളും