നിർധനരായ രോഗികൾക്ക് പ്രതിമാസം ഒരു നിശ്ചിത തുക പെൻഷൻ രൂപത്തിൽ എല്ലാ മാസവും കൊടുക്കുവാൻ തീരുമാനിക്കുകയും ഈ കാരുണ്യ പ്രവർത്തനത്തിന് ശിഫാഹു റഹ്മ എന്ന നാമകരണം നൽകി തുടക്കം കുറിക്കുവാനും 2016 ലെ കമ്മിറ്റി തീരുമാനിച്ചു.
കുറ്റിപ്പുറം കെഎംസിസി ഉപദേശക സമിതി അംഗമായിരുന്ന അമരിയിൽ അലി സുബൈർ സാഹിബിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 2017ൽ ഈ മഹത്തായ സാമൂഹികപദ്ധതിക്ക് അമരിയിൽ അലി സുബൈർ സമാരക ശിഫാഹു റഹ്മ എന്ന പേര് നൽ കി തുടർന്നു കൊണ്ടിരിക്കുന്നു. ഈ പദ്ധതി തുടക്കം മുതൽ ഇന്നുവരെ മുടക്കം വരാതെ തുടർന്നു കൊണ്ടിരിക്കുന്നു എന്നത് വലിയ ആശ്വാസവും അഭിമാനവും നൽകുന്നതാണ്. അലി സുബൈർ സാഹിബിൻ്റെ കരുണയും സേവനവൈഭവവും സമൂഹത്തിനു നൽകിയ മാതൃക തന്നെയാണ് ശിഫാഹ് റഹ്‌മ. രോഗവും ദാരിദ്ര്യവും തമ്മിൽ പൊരുതി നില്ക്കുന്ന അനവധി സഹോദരങ്ങൾക്ക് കരുത്തും പ്രത്യാശയും നൽകാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ഇത് കുറ്റിപ്പുറം കെഎംസിസിയുടെ സാമൂഹിക ഉത്തരവാദിത്തബോധത്തിൻ്റെയും ഐക്യത്തിൻ്റെയും തെളിവായി നിലകൊള്ളുന്നു.