KMCCയുടെ കരുതലിന്റെ ഒഴുക്ക് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ ഒന്നാണ് ശുദ്ധജലം. അനവധി കുടുംബങ്ങൾ ഇന്നും കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന യാഥാർത്ഥ്യത്തിൽ കെ.എം.സി.സി.യുടെ ജലധാര പദ്ധതി ജനങ്ങളുടെ ഹൃദയത്തിലേക്ക് കരുതലിന്റെ ഒഴുക്കായി മാറി.
സാമൂഹിക സേവന രംഗത്ത് എപ്പോഴും മുൻപന്തിയിലുള്ള കെ.എം.സി.സി. കുടിവെള്ളത്തിന്റെ അപര്യാപ്തത നേരിടുന്ന പ്രദേശങ്ങളിൽ സഹായഹസ്തം നീട്ടുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. കുറ്റിപ്പുറം പ്രദേശത്ത് രൂക്ഷമായ കുടിവെള്ള പ്രശനം നേരിടുന്ന നാല് മേഖലകളിലായി കുഴൽ കിണറുകൾ കുഴിച്ച് മോട്ടോർ പൈപ്പ് ലൈൻ സംവിധാനം സജ്ജമാക്കിക്കൊണ്ട് ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജലധാര പദ്ധതി വെറും ഒരു വികസന പ്രവർത്തനം മാത്രമല്ല, മറിച്ച് മനുഷ്യാവകാശങ്ങളുടെ ഉറപ്പ് നൽകുന്ന മഹത്തായ സേവനമാണ്. “എല്ലാവർക്കും ശുദ്ധജലം” എന്ന മഹത്തായ സന്ദേശം സമൂഹത്തോട് പങ്കുവെച്ച്, കെ.എം.സി.സി. ഭൗതിക സഹായത്തിനൊപ്പം, ആരോഗ്യകരമായ ജീവിതത്തിന്റെയും മനുഷ്യാഭിമാനത്തിന്റെയും ഉറപ്പ് നൽകുകയാണ്.